Skip to main content

'ജീവനം 2.0' ക്യാമ്പയിന്‍ സംഘടിപ്പിച്ചു

 കുടുംബശ്രീ  ജില്ലാ മിഷന്റെ കീഴില്‍ മൃഗസംരക്ഷണ മേഖലയിലെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, കര്‍ഷകര്‍ക്ക് മികച്ച ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക, അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ 'ജീവനം 2.0' കാമ്പയിന്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം   കെ. പ്രേംകുമാര്‍  എം.എല്‍.എ   നിര്‍വ്വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. ദീപ 'വിരശല്യവും പ്രതിരോധവും' എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കായി ക്ലാസ് നയിച്ചു.  കുടുംബശ്രീയുടെ കീഴിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് വിരമരുന്നുകളുടെ വിതരണവും നടത്തി. ഒറ്റപ്പാലം കുടുംബശ്രീ സി.ഡി.എസും വെറ്ററിനറി ഡിസ്‌പെന്‍സറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഒറ്റപ്പാലം നഗരസഭ ഹാളില്‍ നടന്ന പരിപാടിയില്‍ ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. കെ. ജയസുധ  അധ്യക്ഷത വഹിച്ചു.  ഒറ്റപ്പാലം നഗരസഭ വൈസ് ചെയര്‍മാന്‍ രാജേഷ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനീറ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജുല, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുജിത, കെ.വസന്ത  തുടങ്ങിയവര്‍  പങ്കെടുത്തു.

date