ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ താത്കാലിക നിയമനം
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍- എം.ബി.ബി.എസ്, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, സ്റ്റാഫ് നഴ്‌സ് - ബി.എസ്.സി/ജനറല്‍ നഴ്‌സിംഗ്, കേരള നഴ്‌സസ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍- ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിഗ്രി/ഡിപ്ലോമ, പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ലാബ് ടെക്‌നീഷ്യന്‍ -ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി, പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 13ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. മെഡിക്കല്‍ ഓഫീസര്‍ രാവിലെ 10.30, സ്റ്റാഫ് നഴ്‌സ് 11.30, ഡയാലിസിസ് ടെക്‌നീഷ്യന്‍ ഉച്ചയ്ക്ക് 2.00, ലാബ് ടെക്‌നീഷ്യന്‍ വൈകീട്ട് 3.30 എന്നിങ്ങനെയാണ് സമയക്രമം.
റേഡിയോഗ്രാഫര്‍- റേഡിയോളജിക്കല്‍ ടെക്‌നോളജി/റേഡിയോഡയഗ്‌നോസിസ്/റേഡിയോതെറാപ്പി ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ, പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ഫാര്‍മസിസ്റ്റ്- ഡി.ഫാം/ബി.ഫാം + ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 14ന് യഥാക്രമം രാവിലെ 10.30-നും 11.30-നും നടക്കും. മെഡിക്കല്‍ ഓഫീസര്‍ ഒഴികെയുള്ള തസ്തികകളില്‍ അപേക്ഷിക്കുന്നവരുടെ പ്രായപരിധി 40 വയസില്‍ താഴെയായിരിക്കണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖകള്‍, പകര്‍പ്പുകള്‍ സഹിതം നിശ്ചിതസമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ഹാജരാകണം. ഫോണ്‍: 0466 2344053.
- Log in to post comments