Post Category
ലാബ്ടെക്നീഷ്യൻ നിയമനം
പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ഒരു ലാബ്ടെക്നീഷ്യനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ്ടു, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി അല്ലെങ്കിൽ ബി.എസ്.സി എം.എൽ.ടി ബിരുദം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 18-40 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടേയും തിരിച്ചറിയൽ രേഖയുടേയും അസലും പകർപ്പുകളും സഹിതം ആഗസ്റ്റ് 14 ഉച്ചയ്ക്ക് 11ന് പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2276169
date
- Log in to post comments