ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന്റെ 7.79 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന്റെ 2019-20 വർഷത്തെ വിവിധ പദ്ധതികൾക്ക് ഡി.പി.സി അംഗീകാരം ലഭിച്ചു. ഉൽപ്പാദന മേഖലയിൽ 1.40കോടി രൂപയുടെയും സേവന മേഖലയിൽ 4.42 കോടിയുടെയും പശ്ചാത്തല മേഖലയിൽ 2.24 കോടി രൂപയുടെയും പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.
കാർഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് 56 ലക്ഷം രൂപയും ക്ഷീര വികസനത്തിനായി 72 ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട് . വിവിധ കൃഷിയിനങ്ങളുടെ വികസനത്തിനായി പ്രത്യേകം പ്രോജക്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. 2.45 കോടി രൂപയുടെ പട്ടികജാതി വികസന പദ്ധതികളും ഉൾപ്പെടുന്നു.
വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ്, വിദ്യാഭ്യാസ മേഖലയിൽ സകൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപെടുത്തൽ, സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് സൗജന്യ പ്രഭാതഭക്ഷണം എന്നീ പദ്ധതികളോടൊപ്പം അങ്കണവാടികളുടെ നവീകരണവും, നടവഴികൾ സഞ്ചാര യോഗ്യമാക്കുന്നതും പദ്ധതി ലക്ഷ്യം വയ്ക്കുന്നു.
(പി.ആർ.പി. 37/2019)
- Log in to post comments