Skip to main content
.

ബാലാവകാശ കമ്മീഷന്‍ സിറ്റിംഗ്; 33 കേസുകള്‍ തീര്‍പ്പാക്കി

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങില്‍ 33 കേസുകള്‍ തീര്‍പ്പാക്കി. 43 കേസുകളാണ്പരിഗണിച്ചത്. 10 കേസുകള്‍ തുടര്‍നടപടികള്‍ക്കായി മാറ്റി.
കമ്മീഷന്‍ അംഗങ്ങളായ ബി മോഹന്‍കുമാര്‍, സിസിലി ജോസഫ്, കെ കെ ഷാജു എന്നിവരാണ് പങ്കെടുത്തത്. ശങ്കരമംഗലത്ത് ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ പന്മന ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ്, പൊലിസ് എസ് എച്ച് ഒ എന്നിവരെ ചുമതലപ്പെടുത്തി.
 
 

date