Skip to main content

കൊല്ലം താലൂക്ക് വികസനസമിതി

നഗരത്തിലെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തും നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയും കൊല്ലം താലൂക്ക് വികസന സമിതിയോഗം.  പ്രീപെയ്ഡ് ഓട്ടോ സംവിധാനം നടപ്പിലാക്കണം എന്ന പ്രധാന ആവശ്യം ഉന്നയിച്ചു.  മെഡിക്കല്‍ ഷോപ്പുകളില്‍ ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ  മരുന്നുകള്‍ നല്‍കുന്നതിനെതിരെ നടപടിക്ക് ശുപാര്‍ശ, ഇന്‍ഷ്വറന്‍സ് ചെയ്യാത്ത ബോട്ടുകള്‍ പിടിച്ചെടുക്കണമെന്ന നിര്‍ദേശവും നല്‍കി. വഴിയോര വിശ്രമകേന്ദ്രങ്ങളില്‍ എക്‌സൈസ് വകുപ്പ് പരിശോധന നടത്തി ലഹരി ഉപയോഗത്തിനുള്ള വഴികളെല്ലാം അടയ്ക്കണം.  റോഡ് കയ്യേറി ഫുട്പാത്തിലുള്ള കച്ചവടം അവസാനിപ്പിക്കണം.
അഷ്ടമുടിക്കായലില്‍ മാലിന്യം തളളുന്നതിനെതിരെ കര്‍ശനനടപടി വേണം.  ഹോട്ടലുകളിലെ അമിതവില നിയന്ത്രിക്കണം.  വഴിയ രി കിലെ അപകടകരമായനിലയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുകയോ, ശിഖരങ്ങള്‍ മുറിച്ചു നീക്കണം. വെളളക്കെട്ട് പരിഹരിക്കണം, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം, കുഴികള്‍ അടയ്ക്കണം എന്നീ ആവശ്യങ്ങളാണ് ഉയര്‍ന്നത്.
ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്   സിന്ധു ഗോപന്‍ അദ്ധ്യക്ഷയായി.   തഹസീല്‍ദാര്‍ എ.എസ്.  അജിലാല്‍,  ജനപ്രതിനിധികള്‍/രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ  മേരിക്കുട്ടി ജോണ്‍,   അരുണ്‍.കെ.ജെ,   എം.എസ്. സിദ്ധിക്ക്,   എബ്രഹാം സാമുവല്‍,   എന്‍. എസ്. വിജയന്‍,   കിളികൊല്ലൂര്‍ ശിവപ്രസാദ്,   എ.ഫസലുദ്ദീന്‍ ഹാജി,   പ്രാക്കുളം സുരേഷ്,   ഫിറോസ് ഷാ സമദ്,  കല്ലില്‍ സോമന്‍,   കരിക്കോട് ജമീര്‍ലാല്‍,   ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ് എന്നിവരും താലൂക്ക്തല ഉദ്യോഗസ്ഥരും പങ്കെടുത്തു.
 
 

date