Skip to main content

ജില്ലയിലെ മഴക്കെടുതി വിവരങ്ങള്‍ (04.08.2026)

ഇന്ന് ജില്ലയില്‍ ഒരു വീട്   ഭാഗികമായി തകര്‍ന്നു.  ആകെ 10,000 രൂപയുടെ നാശനഷ്ടം. കൃഷിനാശം: 5.31 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു; 163 കര്‍ഷകര്‍ക്കാണ് നഷ്ടമുണ്ടായത്. 17.05 ലക്ഷം രൂപയുടെ കൃഷിനാശം കണക്കാക്കി. ബ്ലോക്ക് പഞ്ചായത്ത്, നഷ്ട്ടംസംഭവിച്ച കൃഷിഭൂമി (ഹെക്ടറില്‍), നഷ്ടംസംഭവിച്ച കര്‍ഷകരുടെ എണ്ണം, കൃഷിനാശം എന്ന ക്രമത്തില്‍ ചുവടെ:
അഞ്ചല്‍: 0.31 ഹെക്ടര്‍,  38 കര്‍ഷകര്‍, 3.23 ലക്ഷം രൂപയുടെ കൃഷിനാശം
ചടയമംഗലം: 1.80 ഹെക്ടര്‍, 44 കര്‍ഷകര്‍, 5.67 ലക്ഷം രൂപയുടെ കൃഷിനാശം
ചാത്തന്നൂര്‍: 0.20 ഹെക്ടര്‍, 5 കര്‍ഷകര്‍, 9,000 രൂപയുടെ കൃഷിനാശം
ഇരവിപുരം: 0.07 ഹെക്ടര്‍, 35 കര്‍ഷകര്‍, 1.05 ലക്ഷം രൂപയുടെ കൃഷിനാശം
പുനലൂര്‍: 0.33 ഹെക്ടര്‍, 10 കര്‍ഷകര്‍, 4 ലക്ഷം രൂപയുടെ കൃഷിനാശം
വെട്ടിക്കവല:  2.60 ഹെക്ടര്‍, 31 കര്‍ഷകര്‍, 3.01 ലക്ഷം രൂപയുടെ കൃഷിനാശം
 

date