Post Category
ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി (എല്‍.എല്‍.സി) മലപ്പുറത്തിന്റെ ആഭിമുഖ്യത്തില്‍ നിയമപരമായ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് മലപ്പുറം സിവില്‍ സ്റ്റേഷന്‍ പ്ലാനിംഗ് ഹാളില്‍ നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ വികസന കമ്മീഷണറും തിരൂര്‍ സബ്കളക്ടറുമായ ദിലീപ് കെ. കൈനിക്കര അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം റൈഹാനത്ത്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, എല്‍.എല്‍.സി കണ്‍വീനര്‍ ടി. എം. താലിസ് എന്നിവര്‍ സംസാരിച്ചു. എല്‍.എല്‍.സി അംഗം അബ്ദുല്‍ നാസര്‍ കെ. സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ ഷാഹിന നന്ദിയും പറഞ്ഞു.
date
- Log in to post comments