എന്യൂമറേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് നടപ്പാക്കുന്ന അസംയോജിത കാർഷികേതര മേഖലയിലെ വാർഷിക സർവേയുടെ (എ.എസ്.യു.എസ്.ഇ) സർവേ ജോലിക്കായി എന്യൂമറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉൽപ്പാദനം, വ്യാപാരം, മറ്റ് സേവനങ്ങൾ (നിർമ്മാണ മേഖല ഒഴികെ) എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വീടുകളിലും നിന്നുള്ള വിവരശേഖരണത്തിനാണ് നിയമനം. 2027 മാർച്ച് 31 വരെയായിരിക്കും കാലാവധി. ജില്ലയിൽ രണ്ട് ഒഴിവുകളാണുള്ളത്.
യോഗ്യതകൾ: ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്‍സ് അല്ലെങ്കിൽ കോമേഴ്സ് ബിരുദം (സ്റ്റാറ്റിസ്റ്റിക്സ് ഒരു പ്രധാന /ഉപവിഷയമായി പഠിച്ചിരിക്കണം), പ്രായം 35 വയസ് കവിയരുത്, കമ്പ്യൂട്ടർ/ഡാറ്റ എൻട്രി പരിജ്ഞാനം, ഫീൽഡ് വർക്കിനുള്ള ശാരീരികക്ഷമത. സർവേ പ്രവർത്തനങ്ങളിൽ മുൻപരിചയം എന്നിവക്ക് മുൻഗണന ലഭിക്കും.
താത്പര്യമുള്ളവർ https://forms.gle/t3PYBhPc1TpC88Cs9 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ആഗസ്റ്റ് 10-നകം അപേക്ഷ സമർപ്പിക്കണം. ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ അതിർത്തിക്കുള്ളിലായിരിക്കും ജോലി. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ ജില്ലാ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഡെപ്യൂട്ടി ഡയറക്ടർ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ആഫീസ്, പ്ലാനിംഗ് സെക്രട്ടറിയേറ്റ് ബിൽഡിംഗ്, മൂന്നാം നില, സിവിൽ സ്റ്റേഷൻ, ആലപ്പുഴ
ഫോൺ : 9061720360, 9447364136
https://forms.gle/t3PYBhPc1TpC88Cs9
- Log in to post comments