ആസ്ട്രോ കേരളയുടെ ജൂലൈ മാസത്തെ പ്രഭാഷണം ഓഗസ്റ്റ് 6-ന്
ആസ്ട്രോ കേരള സംഘടിപ്പിക്കുന്ന ജൂലൈ മാസത്തെ പ്രതിമാസ ശാസ്ത്ര പ്രഭാഷണം ഓഗസ്റ്റ് 6 വ്യാഴാഴ്ച വൈകിട്ട് 5:30-ന് നടക്കും. 1836-ൽ സ്ഥാപിതമായി 190 വർഷത്തെ ചരിത്രമുള്ള തിരുവനന്തപുരം ഒബ്സർവേറ്ററിയുടെ വികസന വഴികളും ശാസ്ത്ര സംഭാവനകളുമാണ് ഇത്തവണത്തെ പ്രഭാഷണ വിഷയം. കേരള സർവകലാശാല അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി ഓണററി ഡയറക്ടർ ഡോ. ആർ. ജയകൃഷ്ണൻ വിഷയാവതരണം നടത്തും. ലോകോത്തര നിലവാരത്തിലുള്ള ഈ വാനനിരീക്ഷണശാല പിൽക്കാലത്ത് രാജ്യത്തെ പ്രമുഖ ദേശീയ ശാസ്ത്ര പ്രസ്ഥാനങ്ങൾക്ക് വഴിയൊരുക്കിയ വിവരങ്ങളും പരിപാടിയിൽ വിശകലനം ചെയ്യും.
തിരുവനന്തപുരം പിഎംജിയിലുള്ള കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആൻഡ് പ്ലാനറ്റോറിയം (KSSTM) ലൈബ്രറി ഹാളിലാണ് പ്രഭാഷണം ക്രമീകരിച്ചിരിക്കുന്നത്. ശാസ്ത്ര കുതുകികൾക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: +91-9447589773.
പി.എൻ.എക്സ്. 3012/2026
- Log in to post comments