Skip to main content

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്

ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകർക്ക് എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കേരള നഴ്സ് ആൻഡ് മിഡ് വൈഫ്‌സ് കൗൺസിൽ നൽകുന്ന ഓക്സിലറി നഴ്സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച അതോറിറ്റി നൽകുന്ന ഓക്സിലറി നഴ്സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള നഴ്സ് ആൻഡ് മെഡിക്കൽ കൗൺസിൽ നൽകുന്ന ഹെൽത്ത് വർക്കേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 

കേരള നഴ്സ് ആൻഡ് മിഡ് വൈഫറി കൗൺസിലിലുള്ള രജിസ്ട്രേഷൻ ആവശ്യമാണ്. ശാരീരിക വൈകല്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ മുൻപരിചയം അഭികാമ്യം. പ്രായപരിധി 18നും 41നും മധ്യേ.

താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആഗസ്റ്റ് 7 ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9037277148.

date