Skip to main content

പ്രിൻസിപ്പൽ നിയമനം

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) യിൽ 60,000 രൂപ പ്രതിമാസ വേതനത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20 വൈകിട്ട് 5 വരെ. വിശദ വിവരങ്ങൾക്ക്: www.supplycokerala.com, 8281486120.

പി.എൻ.എക്‌സ്. 3029/2026

date