ഉജ്ജ്വല ബാല്യം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിര്‍മ്മാണം, അസാമാന്യ ധൈര്യം പ്രകടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ച കുട്ടികളില്‍ നിന്നും വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന 'ഉജ്ജ്വല ബാല്യം' പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.
ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ആറ്-11 വയസ്സ്, 12-18 വയസ്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കും. 2025 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ മികവ് തെളിയിച്ച കുട്ടികളെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക.
പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം നേടിയവരെയും മുമ്പ് ഉജ്ജ്വല ബാല്യം പുരസ്‌കാരം ലഭിച്ചവരെയും വീണ്ടും പരിഗണിക്കില്ല. കഴിവ് തെളിയിച്ച മേഖലയിലെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി/ പെന്‍ഡ്രൈവ്, പത്രക്കുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കാം.
സെപ്തംബര്‍ പത്ത് വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫോമുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി തൃശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി പ്രവൃത്തിസമയങ്ങളില്‍ ബന്ധപ്പെടുക. ഫോണ്‍: 0487 2364445.
- Log in to post comments