Skip to main content

വടക്കഞ്ചേരി ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ സീറ്റൊഴിവ്

വടക്കഞ്ചേരി ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.കോം ഫിനാന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.എസ്.സി ഇലക്ട്രോണിക്‌സ്, എം.കോം ഫിനാന്‍സ്, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകളിലാണ് പൊതുവിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുള്ളത്. എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കും നിയമാനുസൃത ഫീസ് സൗജന്യം ലഭിക്കുന്നതാണ്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ട് എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 04922 255061, 8547005042.

date