Skip to main content

എം ബി എ സീറ്റൊഴിവ്

പുന്നപ്ര കേപ്പ് ക്യാമ്പസ്സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ 2026-2028 വര്‍ഷത്തേക്കുള്ള ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമില്‍ എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്കും ജനറല്‍ വിഭാഗത്തിനും ഒഴിവുള്ള സീറ്റുകളിക്ക് അപേക്ഷിക്കാം. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ്, ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. ഫിഷറീസ് വിഭാഗക്കാര്‍ക്കും എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ് ലഭിക്കും. വിലാസം - ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി പുന്നപ്ര, അക്ഷരനഗരി വാടയ്ക്കല്‍ പി.ഒ, ആലപ്പുഴ - 688003. വെബ്‌സൈറ്റ്: www.imtpunnapra.org ഫോണ്‍: 0477 2267602, 9188067601, 9946488075, 9747272045.

date