Skip to main content

പി.ജി.ഡി.സി.എ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ തൃശ്ശൂര്‍ റീജിയണല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷത്തെ പി.എസ്.സി അംഗീകൃത പി.ജി.ഡി.സി.എ (ഹൈബ്രിഡ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ ബിരുദധാരികള്‍, പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍, നിലവില്‍ ബി.എഡ്, പി.ജി പഠനം നടത്തുന്നവര്‍, ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ എന്നിവര്‍ക്കായി ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ബാച്ചുകള്‍ ലഭ്യമാണ്. പ്രൊഫഷണല്‍ പഠനത്തിനും ജോലിക്കും തടസ്സമാകാത്ത രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫോണ്‍: 94474 12757, 0487 2250751.

date