Skip to main content

റേഷന്‍ കടകളില്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ - ജില്ലാ കലക്ടര്‍

 

ഓണക്കാലത്ത് വിലക്കയറ്റംനിയന്ത്രിക്കുന്നതിനായി റേഷന്‍കടകളിലൂടെ കൂടുതല്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
മഞ്ഞ (എ.എ.വൈ) കാര്‍ഡ്: 30 കി.ഗ്രാം അരിയും 2 കി.ഗ്രാം ഗോതമ്പും സൗജന്യം. 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കില്‍.  
  പിങ്ക് (പി.എച്ച്.എച്ച്) കാര്‍ഡ്: ഓരോ അംഗത്തിനും 4 കി.ഗ്രാം അരിയും 1 കി.ഗ്രാം ഗോതമ്പും സൗജന്യം. റേഷന്‍ കടകളിലെ സ്റ്റോക്കിനനുസരിച്ച് ഗോതമ്പിനു പകരം ആട്ട പാക്കറ്റിന് 9 രൂപ നിരക്കില്‍. ഓണത്തോടനുബന്ധിച്ച് കാര്‍ഡിന് 3 കി.ഗ്രാം ഒ.എം.എസ്.എസ് അരിയും കിലോ ഗ്രാമിന് 26 രൂപ നിരക്കില്‍ നല്‍കും.
  നീല (എന്‍.പി.എസ്) കാര്‍ഡ്: ഓരോ അംഗത്തിനും 2 കി.ഗ്രാം അരി വീതം കിലോക്ക് 4 രൂപ നിരക്കില്‍. കാര്‍ഡിന് 3 കി.ഗ്രാം അരി 10.90 നിരക്കിലും 10 കി.ഗ്രാം അരി 26 രൂപ നിരക്കിലും 2 കി.ഗ്രാം ഗോതമ്പ് 8.70 നിരക്കിലും നല്‍കും. റേഷന്‍ കടകളിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് 4 കി.ഗ്രാം വരെ ആട്ട 17 രൂപ നിരക്കില്‍ നല്‍കും.  
  വെള്ള (എന്‍.പി.എന്‍.എസ്) കാര്‍ഡ്: 7 കി.ഗ്രാം അരി 10.90 രൂപ നിരക്കിലും 10 കി.ഗ്രാം അരി 26 രൂപ നിരക്കിലും 2 കി.ഗ്രാം ഗോതമ്പ് 8.70 രൂപ നിരക്കിലും നല്‍കും. റേഷന്‍ കടകളിലെ സ്റ്റോക്കിനനുസരിച്ച് 4 കി.ഗ്രാം വരെ ആട്ട 17 രൂപ നിരക്കിലും നല്‍കും.
  തവിട്ട് (എന്‍.പി.ഐ) കാര്‍ഡ്: 2 കി.ഗ്രാം അരി 10.90 രൂപ നിരക്കിലും പ്രത്യേകം വിഹിതമായി 2 കി.ഗ്രാം ഗോതമ്പ് 8.70 രൂപ നിരക്കിലും. സ്റ്റോക്കിനനുസരിച്ച് 1 കി.ഗ്രാം ആട്ട 17 രൂപ നിരക്കിലും 10 കി.ഗ്രാം അരി 26 രൂപ നിരക്കിലും വിതരണം നടത്തും.
  മണ്ണെണ്ണ വിഹിതം: വൈദ്യുതിഉള്ള വീടുകളിലെ മഞ്ഞ കാര്‍ഡിന് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ 1 ലിറ്റര്‍ മണ്ണെണ്ണയും പിങ്ക്, നീല, വെള്ള കാര്‍ഡുകള്‍ക്ക് അര ലിറ്ററും വൈദ്യുതിഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് 6 ലിറ്ററും മണ്ണെണ്ണ വിഹിതമായി അനുവദിച്ചിട്ടുണ്ട്.

 
 ഓണം സ്‌പെഷ്യല്‍

  ഓണത്തോടനുബന്ധിച്ച് എ.എ.വൈ (മഞ്ഞ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും ഓണത്തിനുമുമ്പായി 16 ഇനങ്ങള്‍ അടങ്ങിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും, പിങ്ക് കാര്‍ഡിന് (പി.എച്ച്.എച്ച്) 26 രൂപ നിരക്കില്‍ 3 കി.ഗ്രാം ഒ.എം.എസ്.എസ് (ആന്ധ്ര കാക്കിനട, കോമണ്‍ ബോയില്‍ഡ് റൈസ്) അരിയും ടൈഡ് ഓവര്‍ കാര്‍ഡിന് (എന്‍.പി.എസ്, എന്‍.പി.എന്‍.എസ്, എന്‍.പി.ഐ) 10 കി.ഗ്രാം അരിയും കിലോഗ്രാമിന് 26 രൂപ നിരക്കില്‍ നല്‍കുമെന്നും വ്യക്തമാക്കി.
 

 

 

date