Post Category
പാലക്കാട് പി.ആര്‍.ഡിയില്‍ ഫോട്ടോഗ്രാഫര്‍, വീഡിയോ സ്ട്രിംഗര്‍ പാനലുകളിലേക്ക് അപേക്ഷിക്കാം
പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോ സ്ട്രിംഗര്‍മാരുടേയും പാനലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിരതാമസക്കാരും സ്വന്തമായി പ്രൊഫഷണല്‍ നിലവാരത്തിലുള്ള ക്യാമറ, അനുബന്ധ ഉപകരണങ്ങള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഉള്ളവരുമാകണം. പി.ആര്‍.ഡിയിലോ മാധ്യമസ്ഥാപനങ്ങളിലോ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന. യോഗ്യതാ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജൂണില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷ നല്‍കണം. വിശദമായ ബയോഡാറ്റയും ക്യാമറ/ വീഡിയോ ഉപകരണങ്ങളുടെ വിവരങ്ങളും ഓഗസ്റ്റ് ഏഴ് വൈകീട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, പിന്‍-678001 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക്: 0491 2505329.
date
- Log in to post comments