ഹാന്‍വീവില്‍ 20 ശതമാനം റിബേറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു
ഹാന്‍വീവില്‍ 20 ശതമാനം റിബേറ്റ്
വില്‍പ്പന ഉദ്ഘാടനം ചെയ്തു
സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്റെ ഹാന്‍വീവ് ഷോറൂമില്‍ ഓണത്തോടനുബന്ധിച്ച് കൈതത്തറി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ്. വില്‍പ്പനയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു നിര്‍വഹിച്ചു. ടി ബി കോംപ്ലക്സിലുള്ള ഷോറൂമില്‍ ഓഗസ്റ്റ് 25 വരെ 20 ശതമാനം റിബേറ്റും ഓണ്‍ലൈന്‍ പേയ്മെന്റിന് 10 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. ബാലരാമപുരം കൈത്തറി മുണ്ടുകള്‍, സെറ്റുമുണ്ടുകള്‍, സെറ്റ് സാരികള്‍, ത്രെഡ് വര്‍ക്ക് സാരികള്‍, കോട്ടണ്‍ സില്‍ക്ക് സാരികള്‍, ബെഡ് ഷീറ്റുകള്‍, ചുരിദാര്‍ മെറ്റീരിയലുകള്‍, പില്ലോകവര്‍, യൂണിഫോം തുണിത്തരങ്ങള്‍, കോട്ടണ്‍ ഷര്‍ട്ടിങ്ങുകള്‍, ടര്‍ക്കി, തോര്‍ത്ത്, മുണ്ട്, കൊതുകുവലകള്‍ തുടങ്ങിയവ ലഭ്യമാണ്. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തവണവ്യവസ്ഥയില്‍ ഇരുപതിനായിരം രൂപയുടെ പലിശരഹിത തുണിത്തരങ്ങള്‍ കടം വാങ്ങാം. ക്രഡിറ്റ് ഫോമുകള്‍ ഷോറൂമില്‍ ലഭിക്കും. ഫോണ്‍: 9747714773.
- Log in to post comments