Skip to main content

ജോബ് ഡ്രൈവ് 14ന്

 

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാല് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള സെയില്‍സ് മാനേജര്‍, ഇന്‍ഷുറന്‍സ് മാനേജര്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ടെക്‌നിഷ്യന്‍, ലേഡി കണ്ടക്ടര്‍ ഓണ്‍ലൈന്‍ പ്രൊമോട്ടേഴ്സ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടിവ് ഒഴിവുകളിലേക്ക് ഓഗസ്റ്റ് 14ന് രാവിലെ 10ന് അഭിമുഖം നടത്തും.  എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, (എസ് എസ് എല്‍ സി -കണ്ടക്ടര്‍ ലൈസന്‍സ്), ഡിപ്ലോമ ഇന്‍ എച്ച് വി എ സി ടെക്നിഷ്യന്‍ എന്നീ യോഗ്യതകളുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം എത്തണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി, ബയോഡാറ്റയുടെ പകര്‍പ്പും കൊണ്ടുവരണം. ഫോണ്‍: 0491 2505435.

date