Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 

വാണിയംകുളം ഗവ. ഐ ടി ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഓഗസ്റ്റ് ഏഴിന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. ഫാഷന്‍ ഡിസൈനിങ്/ ടെക്നോളജിയില്‍ നാല് വര്‍ഷ ബി വോക്/ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ബിവോക്/ ഡിഗ്രിയും രണ്ട് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ എന്‍ ടി സി/ എന്‍ എ സി വിജയവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2227744.

date