Post Category
ഷി സ്‌കൂട്ടര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) നടപ്പിലാക്കുന്ന 'ഷി സ്‌കൂട്ടര്‍ (ഇലക്ട്രിക്)' പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും രണ്ടു വര്‍ഷമായി മത്സ്യക്കച്ചവടം നടത്തുന്നവരും ഇരുചക്ര വാഹന ഡ്രൈവിങ് ലൈസന്‍സുള്ളവരും 45 വയസ്സിന് താഴെള്ളവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. മുന്‍പ് സാഫ് പദ്ധതികളില്‍ നിന്ന് ധനസഹായം ലഭിക്കാത്ത കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ ധനസഹായമായി ലഭിക്കും. അപേക്ഷകള്‍ ആഗസ്റ്റ് ഏഴിനകം അതാത് മത്സ്യഭവനുകളിലോ ഉണ്ണ്യാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ലഭ്യമാക്കണം. ഫോണ്‍- 7736145114, 7736990852.
date
- Log in to post comments