Post Category
സ്‌പോട്ട് അഡ്മിഷന്‍
കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് ഏഴിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് എന്നീ നാലു ബ്രാഞ്ചുകളിലാണ് ഒഴിവുകളുള്ളത്. മുന്‍പ് അപേക്ഷിച്ചവര്‍ക്കും പുതിയതായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാം. താല്പര്യമുള്ള വിദ്യാര്‍ത്ഥിനികള്‍ രക്ഷിതാവിനോടൊപ്പം അസ്സല്‍ രേഖകളും ഫീസും സഹിതം ആഗസ്റ്റ് ഏഴിന് രാവിലെ ഒന്‍പതിന് കോളേജില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9947249551, 9746317336, 94000413922.
date
- Log in to post comments