Skip to main content

ഉജ്ജ്വല ബാല്യം പുരസ്‌കാരം 2025: അപേക്ഷ ക്ഷണിച്ചു

2025 ജനുവരി 1 മുതല്‍ ഡിസംബര്‍ വരെയുളള കാലയളവില്‍ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ്പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള 6 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുളള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തിപത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കില്‍ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി/പെന്‍ഡ്രൈവ്, പത്രക്കുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊളളിക്കണം.

കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്‌സെപ്ഷണല്‍ അച്ചീവ്‌മെന്റ് കരസ്ഥമാക്കിയ കുട്ടികളെ ഈ അവാര്‍ഡിന് പരിഗണിക്കില്ല. ഒരു ജില്ലയില്‍ നിന്ന് നാല് കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. 25000/ രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. 6-11 വയസ്, 12-18 വയസ് എന്നീ വിഭാഗങ്ങളിലായാണ് ഉജ്ജ്വലബാല്യം പുരസ്‌കാരം നല്‍കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക കാറ്റഗറിയില്‍ പരിഗണിച്ച് അവാര്‍ഡ് നല്‍കും.

അപേക്ഷ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി.ഒ, പൈനാവ് ഇടുക്കി, പിന്‍-685603 എന്ന വിലാസത്തില്‍ അവസാന തീയതിയായ സെപ്റ്റംബര്‍ 10 നകം ലഭിക്കത്തക്ക വിധത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862-235532, 6282406053, 9744167198. ഇമെയില്‍: www.wcd.kerala.gov.in
 

date