Skip to main content

വിമുക്തഭടന്മാര്‍ക്കും വിധവവകള്‍ക്കുമായി സമ്പര്‍ക്ക പരിപാടി

ഹെഡ് ക്വാര്‍ട്ടര്‍, സതേണ്‍ നേവല്‍ കമാന്‍ഡില്‍ നിന്നുള്ള പ്രതിനിധികള്‍ തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഇടുക്കി ജില്ലയില്‍ സ്ഥിരതാമസക്കാരായ നേവിയില്‍ നിന്നും വിരമിച്ച വിമുക്ത ഭടന്മാര്‍/വിമുക്തഭട വിധവകള്‍ എന്നിവരുമായി ആഗസ്റ്റ് 20 (ചൊവാഴ്ച) രാവിലെ 11 മണി മുതല്‍ 1.30 മണി വരെ സമ്പര്‍ക്ക പരിപാടി നടത്തും. പുതിയ ക്ഷേമ പദ്ധതികള്‍, പരാതി പരിഹാരം, പെന്‍ഷന്‍ തുടങ്ങിയവ സംബന്ധിച്ച് നാവിക സേനാ പ്രതിനിധികളുമായി നേരിട്ട് അന്വേഷണങ്ങള്‍ നടത്താവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222904
 

date