Skip to main content

അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു    

2026-ലെ എൻജിനീയറിങ് കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും ആർക്കിടെക്ചർ കോഴ്സിലേയ്ക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തിൽ എൻജിനീയറിങ് കോഴ്സുകളിലേയ്ക്കു അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ആഗസ്റ്റ് 10 വൈകിട്ട് 4ന് മുൻപായും, ആർക്കിടെക്ചർ കോഴ്സിലേയ്ക്കു അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ആഗസ്റ്റ് 8 വൈകുന്നേരം 4 മണിക്ക് മുൻപായും അതത് കോളേജുകളിൽ പ്രവേശനം നേടണം. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്.  വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in,  ഫോൺ: 0471-2332120, 0471-2338487.

പി.എൻ.എക്‌സ്. 3051/2026

date