Post Category
*പി.എസ്.സി അഭിമുഖം ഇന്ന്*
വയനാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പി.ടി.ജെ.എൽ.ടി അറബിക് (എൽ.പി.എസ്) അഞ്ചാം എൻ.സി.എ വിജ്ഞാപനം എസ്.ടി (കാറ്റഗറി നമ്പർ 677/2025), പി.ടി.ജെ.എൽ.ടി അറബിക് (എൽ.പി.എസ്) ഒമ്പതാം എൻ.സി.എ വിജ്ഞാപനം എസ്.സി (കാറ്റഗറി നമ്പർ 863/2025), എഫ്.ടി.ജെ.എൽ.ടി അറബിക് (എൽ.പി.എസ്) രണ്ടാം എൻ.സി.എ വിജ്ഞാപനം എസ്.സി (കാറ്റഗറി നമ്പർ 847/2025) എന്നീ തസ്തികളിലേക്കുള്ള പൊതു ഇന്റർവ്യൂ ഓഗസ്റ്റ് ആറിന് മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിലും എസ്.എം.എസ് വഴിയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത റിവൈസ്ഡ് ഇന്റർവ്യൂ മെമ്മോയും അസൽ തിരിച്ചറിയൽ രേഖയും ഒ.ടി.വി സർട്ടിഫിക്കറ്റിന്റെ പകർപ്പും ബയോഡേറ്റ ഫോമും സഹിതം അഭിമുഖത്തിന് എത്തിച്ചേരണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
date
- Log in to post comments