Post Category
വൈദ്യുതി ജാഗ്രതാ നിര്‍ദ്ദേശം
മലപ്പുറം സബ്സ്റ്റേഷനില്‍ നിന്നും മങ്കട സബ്സ്റ്റേഷനിലേക്കുള്ള വൈദ്യുത ലൈനിന്റെ ശേഷിവര്‍ധനവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 10 മുതല്‍ ലൈനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി പ്രവഹിപ്പിച്ചു തുടങ്ങുമെന്ന് ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ, ഏറനാട് താലൂക്കുകളിലെ മങ്കട, വടക്കാങ്ങര, കൂട്ടിലങ്ങാടി, മലപ്പുറം എന്നീ വില്ലേജുകളിലൂടെ എലച്ചോല മുതല്‍ മലപ്പുറം വരെ കടന്നുപോകുന്ന ലൈനില്‍ തൊടാതെ പൊതുജനങ്ങള്‍ ആവശ്യമായ ജാഗ്രത പുലര്‍ത്തണം.
date
- Log in to post comments