Skip to main content

ഐ.ടി.ഐകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കേരളാധീശ്വരപുരം ഗവ. ഐ.ടി.ഐ.യില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) തസ്തികയിലെ ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ നടത്തുന്ന ഈ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 10 ന് രാവിലെ 11 ന് കോഴിക്കോട് എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ നടക്കും. മെക്കാനിക്കല്‍ അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങില്‍ സര്‍ക്കാര്‍ അംഗീകൃത മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് മിനിമം യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0495 2371451, 0495 2461898.

date