Skip to main content

എന്യൂമറേറ്റര്‍ നിയമനം

അസംയോജിത കാര്‍ഷികേതര മേഖലയിലെ വാര്‍ഷിക സര്‍വേയുടെ വിവരശേഖരണത്തിനായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പില്‍ എന്യൂമറേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉത്പാദനം, വ്യാപാരം, മറ്റ് സേവനങ്ങള്‍ (നിര്‍മ്മാണ മേഖല ഒഴികെ) എന്നിവ നടത്തുന്ന സ്ഥാപനങ്ങളിലെയും വീടുകളിലെയും വിവരശേഖരണത്തിനായി ഓരോ ജില്ലയിലും രണ്ട് ഒഴിവുകളാണുള്ളത്. 2027 മാര്‍ച്ച് 31 വരെയാണ് കാലാവധി. സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്സ്, അല്ലെങ്കില്‍ കോമേഴ്സ് എന്നിവയില്‍ ബിരുദവും, കംപ്യൂട്ടര്‍ പരിജ്ഞാനവും ഫീല്‍ഡ് വര്‍ക്കിനുള്ള ശാരീരികക്ഷമതയുമുള്ള 35 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/t3PYBhPc1TpC88Cs9  എന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി ആഗസ്റ്റ് പത്തിനകം അപേക്ഷിക്കണം. ഒരാള്‍ക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. ജില്ലാ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.  ഇമെയില്‍: ecostatmlp@gmail.com. ഫോണ്‍- 0483-2954939.

date