Skip to main content

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിയമപരമായ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മലപ്പുറം സിവില്‍ സ്റ്റേഷന്‍ പ്ലാനിംഗ് ഹാളില്‍ നടന്നു. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബ്ബാര്‍ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വികസന കമ്മീഷണര്‍ ദിലീപ് കെ. കൈനിക്കര അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, എല്‍.എല്‍.സി കണ്‍വീനര്‍ ടി. എം. താലിസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എല്‍.എല്‍.സി അംഗം അബ്ദുല്‍ നാസര്‍ കെ. സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ ഷാഹിന നന്ദിയും പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ റഹീസ്, ജില്ലാ കളക്ടര്‍ ഇന്റേണ്‍സ്, ഗുണഭോക്താക്കള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date