Skip to main content

പ്ലാസ്റ്റിക് ദേശീയ പതാകകള്‍ക്കെതിരെ ജില്ലയില്‍ കര്‍ശന പരിശോധന

ദേശീയ പതാകയുടെ മഹത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനായി പ്ലാസ്റ്റിക് ദേശീയ പതാകകളുടെയും പ്ലാസ്റ്റിക് കൊടിതോരണങ്ങളുടെയും നിര്‍മാണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവയ്ക്കെതിരെ ജില്ലയില്‍ കര്‍ശന പരിശോധന നടത്തും. ഫ്‌ലാഗ് കോഡ് ഓഫ് ഇന്ത്യ, 2002 (2021, 2022ലെ ഭേദഗതികളോടെ) പ്രകാരം കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് കൈകൊണ്ടോ മെഷീന്‍ നിര്‍മിതമായോ തയ്യാറാക്കിയ ദേശീയ പതാകകള്‍ ഉപയോഗിക്കാവുന്നതാണ്. സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളും പൊതുജനങ്ങളും ഹരിത പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം.

പ്ലാസ്റ്റിക് ദേശീയ പതാകകളും പ്ലാസ്റ്റിക് കൊടിതോരണങ്ങളും നിര്‍മിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തും. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട നിയമപ്രകാരം വസ്തുക്കള്‍ പിടിച്ചെടുക്കുകയും നിയമാനുസൃത പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date