Post Category
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിങ്
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ അധ്യക്ഷ സുനിതാറാണി ആഗസ്റ്റ് മാസത്തിലെ വിവിധ തീയതികളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സിറ്റിങ് നടത്തും. ഓഗസ്റ്റ് 3, 10, 17, 24 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും, ഓഗസ്റ്റ് 5-ന് പുനലൂർ മിനി സിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും, ഓഗസ്റ്റ് 18-ന് തൊടുപുഴ കോടതി സമുച്ചയത്തിലും, ഓഗസ്റ്റ് 22-ന് പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഓഫീസിലും സിറ്റിങ് ഉണ്ടായിരിക്കും. മറ്റ് പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും സിറ്റിങ് നടത്തും. ഈ ദിവസങ്ങളിൽ തൊഴിൽ തർക്ക കേസുകൾ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ESI) കേസുകൾ, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ എന്നിവയുടെ വിചാരണ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0474-2792892.
പി.എൻ.എക്‌സ്. 3054/2026
date
- Log in to post comments