Post Category
വ്യാവസായിക ട്രൈബ്യൂണൽ സിറ്റിങ്
വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ആഗസ്റ്റ് മാസത്തിൽ പാലക്കാട്, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിൽ സിറ്റിങ് നടക്കും.
ആഗസ്റ്റ് 10, 11, 17, 18, 24, 31 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് (RDO) കോടതി ഹാളിലും, ആഗസ്റ്റ് 14, 21 തീയതികളിൽ മഞ്ചേരിയിലെ മാധവൻ നായർ സ്മാരക മന്ദിരം (പഴയ മുൻസിപ്പൽ ഓഫീസ് ഹാൾ) എന്നിവിടങ്ങളിലുമാണ് സിറ്റിങ് നടക്കുക.
ഈ ദിവസങ്ങളിൽ തൊഴിൽ തർക്ക - ഇൻഷുറൻസ് - എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ വിചാരണ ചെയ്യും.
പി.എൻ.എക്‌സ്. 3055/2026
date
- Log in to post comments