Post Category
അപേക്ഷ ക്ഷണിച്ചു
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) –തിരുവനന്തപുരം സെന്ററിൽ ഡിപ്ലോമ ഇൻ മൾട്ടി സ്കിൽഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. 18 വയസിനു മുകളിൽ പ്രായമുള്ളതും പന്ത്രണ്ടാം ക്ലാസ് പാസായതുമായ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. എസ് സി/ എസ് ടി/ ഒ ബി സി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസ് സൗജന്യവും ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് 50 ശതമാനം സബ്സിഡിയും നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് നൽകും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 14. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468, 2329539, 8129166616.
പി.എൻ.എക്‌സ്. 3056/2026
date
- Log in to post comments