Post Category
ഫാർമസി കോഴ്സ്: ഓപ്ഷൻ കൺഫർമേഷൻ നൽകാം
ഫാർമസി കോഴ്സിലെ രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും ഫീസ് അടയ്കുകയും ചെയ്ത വിദ്യാർഥികളും, ആദ്യഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും ഫാർമസി കോഴ്സിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേയ്ക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നൽകണം. ഇതിനായി www.cee.kerala.gov.in ലെ Candidate portal-ലെ ഹോംപേജിൽ പ്രവേശിച്ച് 'confirm' ബട്ടൺ ക്ലിക്ക് ചെയ്യണം. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരിക്കുന്നതിനും/ ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും, പുതുതായി ഉൾപ്പെടുത്തിയ കോളേജിൽ പുതിയതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനും ആഗസ്റ്റ് 8 രാവിലെ 11.59 വരെ സൗകര്യം ലഭിക്കും.
പി.എൻ.എക്‌സ്. 3057/2026
date
- Log in to post comments