സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച 'കാടു' FICDEH അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) നിർമ്മിച്ച് സുനീഷ് വടക്കുമ്പാടൻ സംവിധാനം ചെയ്ത ‘കാടു’ (The Forest) കൊളംബിയയിലെ പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്രമേളയായ ‘International Film Festival for Human Rights - Colombia (FICDEH)’ യുടെ 13-ാമത് പതിപ്പിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.
ആഗസ്റ്റ് 12 മുതൽ 19 വരെ കൊളംബിയയിൽ നടക്കുന്ന FICDEH-ൽ ‘കാടു’ International Fiction Feature വിഭാഗത്തിലാണ് പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മനുഷ്യാവകാശം, സാമൂഹിക നീതി, മനുഷ്യന്റെ അന്തസ്, സാമൂഹികവും പാരിസ്ഥിതികവുമായ വിഷയങ്ങൾ എന്നിവ സിനിമയിലൂടെ ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് FICDEH.
ഭൂമിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധവും പ്രകൃതിയോടും ആദിവാസി സമൂഹങ്ങളോടും നടക്കുന്ന ഇടപെടലുകളും അവരെ ബാധിക്കുന്ന സാമൂഹിക പ്രതിസന്ധികളും പ്രമേയമാക്കുന്ന ചിത്രമാണ് ‘കാടു’.
17-ാമത് ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ചിത്രമാണ് ‘കാടു’. കൂടാതെ തുഞ്ചൻപറമ്പിൽ നടന്ന മലയാള സർവകലാശാല ഫിലിം ഫെസ്റ്റിവലിൽ സ്‌പെഷൽ ജൂറി പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
പി.എൻ.എക്‌സ്. 3062/2026
- Log in to post comments