Skip to main content

സ്‌പോട്ട് അഡ്മിഷൻ

        അടൂർ ഭാരത് ഹിന്ദി പ്രചാരക് കേന്ദ്രത്തിൽ കേരള പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 10, 11 തീയതികളിൽ രാവിലെ 10 മുതൽ 12.30 വരെ നടക്കും. പ്ലസ് ടു ഹിന്ദി ജയിച്ചവർക്കും ഉയർന്ന യോഗ്യതയുള്ളവർക്കും ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. എസ്.സി, എസ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും ഇ-ഗ്രാന്റ്‌സ് വഴി ഫീസ് ലഭിക്കും. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8547126028.

പി.എൻ.എക്‌സ്. 3063/2026

date