Post Category
ബി.ടെക് ലാറ്ററൽ എൻട്രി: സ്പോട്ട് അഡ്മിഷൻ
കേരള സർക്കാർ ഗതാഗതവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഒഴിവുള്ള ബി.ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് ആഗസ്റ്റ് 10 രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. LET റാങ്ക് ഉള്ളവർക്കും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത യോഗ്യതയുള്ള വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക്: www.sctce.ac.in ഫോൺ നമ്പർ: 0471 2490572/2490772.
പി.എൻ.എക്‌സ്. 3064/2026
date
- Log in to post comments