Skip to main content

ഹജ്ജ് തീർത്ഥാടകർക്കുള്ള ആദ്യ ഘട്ട പണമടയ്ക്കൽ; ഒരാഴ്ച കൂടി സമയം അനുവദിക്കണം- മന്ത്രി. എൻ. ഷംസുദ്ദീൻ

 ഹജ്ജ് തീർത്ഥാടകരായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആദ്യ ഗഡു തുക അടയ്ക്കുന്നതിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്ര മന്ത്രി കിരൺ റിജ്ജുവിന് കത്തയച്ചു. ഈ വർഷത്തെ  തീർത്ഥാടകരായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഈ മാസം പത്താം തീയതിയ്ക്കകം  ആദ്യ ഗഡു  അടയ്ക്കുന്നതിനാണ് സമയം അനുവദിച്ചിരിക്കുന്നത്.

ഈ കാലയളവിൽ വരുന്ന രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം  പൊതു അവധിയായതിനാൽനിരവധി സാധാരണ തീർത്ഥാടകർക്കും നിശ്ചിത സമയത്തിനുള്ളിൽ പണമടയ്ക്കാൻ പ്രയാസം നേരിടുന്നുണ്ട്. ഈ സാഹചര്യം മനസിലാക്കി പണമടയ്ക്കാനുള്ള തീയതി ഒരാഴ്ച കൂടി നീട്ടി നൽകണമെന്ന് ഹജ്ജ് വകുപ്പ് മന്ത്രി കേന്ദ്ര മന്ത്രി കിരൺ റിജ്ജുവിനോട് അഭ്യർത്ഥിച്ചു.

പി.എൻ.എക്‌സ്. 3066/2026

date