Post Category
വനിതാ കമ്മീഷൻ സിറ്റിംഗ്: 34 പരാതികൾ പരിഹരിച്ചു
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്തെ വനിതാ കമ്മീഷൻ ആസ്ഥാനത്ത് നടന്ന സിറ്റിങ്ങിൽ ആകെ 135 പരാതികൾ പരിഗണിച്ചു. ഇതിൽ 34 എണ്ണം പരിഹരിച്ചു. പതിനെട്ട് എണ്ണത്തിൽ റിപ്പോർട്ട് തേടി. നാല് പരാതികൾ കൗൺസിലിങിന് വിട്ടു. മൂന്ന് പരാതികൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി. ശേഷിക്കുന്ന പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. സിറ്റിങ്ങിൽ കമീഷൻ അധ്യക്ഷ അഡ്വ പി സതീദേവി, അംഗങ്ങളായ അഡ്വ. എലിസബെത്ത് മാമ്മൻ മത്തായി, വി ആർ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ, ഇൻസ്പെക്ടർ ഓഫ് പോലീസ് ജോസ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 3067/2026
date
- Log in to post comments