Post Category
പി.ജി. ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ് രണ്ടാം ബാച്ച് - ഒന്നാം ഘട്ട സമ്പർക്ക ക്ലാസ്
കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെന്ററി സ്റ്റഡി സെന്റർ [കെ-ലാംപ്‌സ് (പി.എസ്.)] നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ് രണ്ടാം ബാച്ചിന്റെ ഒന്നാം ഘട്ട സമ്പർക്ക ക്ലാസുകൾ ആഗസ്റ്റ് 8, 9 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നടത്തും. കോഴ്‌സിന് അഡ്മിഷൻ ലഭിച്ചവരിൽ അഡ്മിഷൻ ഫീസ്, കോഴ്സ് ഫീസ് എന്നിവ അടച്ച് രേഖകൾ ഹാജരാക്കിയിട്ടുള്ള പഠിതാക്കൾക്ക് ക്ലാസ്സിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് www.niyamasabha.org പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ:0471-251 2662/2453/2670.
പി.എൻ.എക്‌സ്. 3069/2026
date
- Log in to post comments