Skip to main content

കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ സമർപ്പിക്കാം

സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻതിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് എന്നീ സ്ഥാപനങ്ങൾ  നടത്തുന്ന 2026-27 വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി, മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈനായി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ ആഗസ്റ്റ് 10ന് വൈകിട്ട് 5 മണിയ്ക്കകം സമർപ്പിക്കണം. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിൽ ഉൾപ്പെടുത്തുന്നതല്ല. മഴക്കെടുതി കാരണം അപേക്ഷകർക്ക് നേരിട്ട് എൽ.ബി.എസ്സ് സെന്ററുകളിൽ എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടുള്ളതിനാൽ സ്‌പോട്ട് അലോട്ട്‌മെന്റ് റഗുലർ അലോട്ട്‌മെന്റായി മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471-2560361362363364.

പി.എൻ.എക്‌സ്. 3070/2026

date