Post Category
പി ജി സീറ്റൊഴിവ്
ധർമടം ഗവ. ബ്രണ്ണൻ ബിരുദാനന്തര ബിരുദ പ്രോഗ്രാമിൽ ഹിന്ദി, മലയാളം, ഫിലോസഫി, ഗണിതശാസ്ത്രം വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഹിന്ദി വിഷയത്തിൽ ജനറൽ, എസ് സി, എസ് ടി, ഇ ഡബ്ലു എസ്, പി ഡബ്ലു ബി ഡി വിഭാഗങ്ങളിലും മലയാളം വിഷയത്തിൽ ഇ ഡബ്ലു എസ് വിഭാഗത്തിലും ഫിലോസഫി വിഷയത്തിൽ എസ് സി, ഇ ഡബ്ലു എസ്, പി ഡബ്ലു ബി ഡി വിഭാഗത്തിലും ഗണിതശാസ്ത്രം വിഷയത്തിൽ ജനറൽ, ഒ ബി എച്ച്, എസ് സി, ഇ ഡബ്ലു എസ് വിഭാഗങ്ങളിലുമാണ് ഒഴിവുകൾ. യോഗ്യരായ വിദ്യാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 10 രാവിലെ 11ന് കോളേജ് ഓഫീസിൽ ഹാജരാകണം. ഇ ഡബ്ലു എസ്, പി ഡബ്ലു ബി ഡി ഒഴികെയുള്ള കാറ്റഗറികളിൽ അപേക്ഷകരില്ലാത്ത പക്ഷം മറ്റ് വിഭാഗത്തിലുള്ളവരെ പരിഗണിക്കും. ഫോൺ: 0490 2346027.
പി.എൻ.എക്‌സ്. 3072/2026
date
- Log in to post comments