Skip to main content

വയോജന കമ്മീഷൻ സിറ്റിങ്

വയോജന ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിനും വയോജന പുന:രധിവാസം സാധ്യമാക്കുന്നതിനും വയോജന കമ്മീഷന് ലഭിച്ച പരാതികളിൽ സിറ്റിങ് നടത്തുന്നതിനും വയോജനങ്ങളിൽ നിന്നും പരാതികൾ നേരിട്ട് സ്വീകരിക്കുന്നതിനും കമ്മീഷൻ ജില്ലകളിൽ സന്ദർശനം നടത്തി വരുന്നു. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ആഗസ്റ്റ് 7 രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെ കണ്ണൂർ കളക്ടറേറ്റ് ഹാളിലും വയനാട് ജില്ലയിൽ ആഗസ്റ്റ് 10ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെ വയനാട് കളക്ടറേറ്റ് ഹാളിലും, തൃശ്ശൂർ ജില്ലയിൽ ആഗസ്റ്റ് 11ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെ ചെമ്പുക്കാവ് മിനി സിവിൽ സ്റ്റേഷനിലും വയോജന കമ്മീഷൻ സിറ്റിങ് നടത്തും. പ്രസ്തുത സിറ്റിങ്ങിൽ വയോജനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും കമ്മീഷൻ നേരിട്ട് സ്വീകരിക്കും.

പി.എൻ.എക്‌സ്. 3073/2026

date