Skip to main content

ടെൻഡർ ക്ഷണിച്ചു

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് വച്ച് നടത്തുന്ന ഓണം വാരാഘോഷം 2026-ന്റെ സമാപന ഘോഷയാത്രയിൽ പ്രദർശിപ്പിക്കാനായി 'വൈദ്യുത സുരക്ഷഎന്ന സന്ദേശം പ്രമേയമാക്കി വൈദ്യുത അപകടങ്ങൾ ഒഴിവാക്കാനുതകുന്ന വിധം പൊതുജനങ്ങളിൽ അവബോധം വളർത്തുവാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു ഫ്‌ലോട്ട് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന് വേണ്ടി തയ്യാറാക്കി അവതരിപ്പിക്കുന്നതിനു താത്പര്യമുള്ള ഏജൻസികളിൽ നിന്നും മുദ്ര വെച്ച കവറിനുള്ളിൽ ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ അയക്കുന്ന കവറിനു പുറത്തു 'ഓണാഘോഷം 2026' - ഫ്‌ലോട്ട് സജ്ജീകരിക്കുന്നതിനുള്ള ടെൻഡർ എന്ന് എഴുതിയിരിക്കേണ്ടതും ചീഫ് ഇലക്ക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയംഹൗസിങ് ബോർഡ് ബിൽഡിങ്ശാന്തിനഗർതിരുവനന്തപുരം- 1 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതുമാണ്. ടെൻഡർ ഫോം വില: 1000 രൂപ. (ടെൻഡർ ഫോം ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ നിന്നും നേരിട്ട് ലഭിക്കുന്നതാണ്). ഇ എം ഡി : 12500 രൂപ. ടെൻഡറിൽ വിജയിച്ച ആൾക്ക് ഒഴികെ മറ്റുള്ളവർക്ക് തുക തിരികെ നൽകുന്നതാണ്. ആഗസ്റ്റ് 13ന് പകൽ 11 മണി വരെ ടെൻഡർ വിതരണം ചെയ്യും. ആഗസ്റ്റ് 13ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2330558, 2331104, www.celkerala.gov.in .

പി.എൻ.എക്‌സ്. 3074/2026

date