Skip to main content

സ്‌പോട്ട് അഡ്മിഷന്‍

അടൂര്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 10, 11 രാവിലെ 10 മുതല്‍ 12.30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്ലസ് ടു ഹിന്ദി ജയിച്ചവര്‍ക്കും ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി. സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് അര്‍ഹവിഭാഗത്തിനും ഇ-ഗ്രാന്റ്‌സ് വഴി ഫീസ് ലഭിക്കും. ഫോണ്‍: 8547126028.

 

date