Skip to main content

*കുടുംബശ്രീ ബി.ആര്‍.സി ഓഫീസ് ഉദ്ഘാടനം ചെയ്തു*

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആര്‍.കെ.ഐ.ഇ.ഡി.പി പദ്ധതി മുഖേന കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച ബി.ആര്‍.സി ഓഫീസിന്റെ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ  നിര്‍വഹിച്ചു. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയിലൂടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ആര്‍.കെ.ഐ.ഇ.ഡി.പി. പ്രളയത്തില്‍ ഉപജീവന മേഖലയിലുണ്ടായ നഷ്ടം നികത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സംരംഭം ആരംഭിക്കാനുള്ള പിന്തുണ നല്‍കി ഉപജീവനം സാധ്യമാക്കുകയാണ് പദ്ധതി  ലക്ഷ്യം. സംരംഭം ആരംഭിക്കുന്നതിനുള്ള ധനസഹായം, പരിശീലനങ്ങള്‍, സാങ്കേതിക പിന്തുണകള്‍, ഹാന്‍ഡ്‌ഹോല്‍ഡിങ് സപ്പോര്‍ട്ട് എന്നിവ പദ്ധതിയിലൂടെ നല്‍കുണ്ട്.  പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ബ്ലോക്ക് തലത്തില്‍ ഓഫീസ് സംവിധാനം ആരംഭിച്ചത്.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ ഒന്‍പത് സംരംഭങ്ങള്‍ക്കുള്ള ധനസഹായം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ വിതരണം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അരുണ്‍ ദേവ് അധ്യക്ഷനായ പരിപാടിയില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എം സെലീന, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ സംസാരിച്ചു.

date