Skip to main content

ബി.ടെക്/ബി.ആർക് സ്പോട്ട് അഡ്മിഷൻ

 2026-27 അധ്യയന വർഷത്തെ ബി.ടെക്, ബി.ആർക് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ അതത് സ്ഥാപനങ്ങളിൽ നേരിട്ട് നടത്തുമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു.

സർക്കാർ എൻജിനീയറിങ് കോളേജുകളിലെ സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 11 മുതൽ 14 വരെ നടക്കും. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് (CET), തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ ആഗസ്റ്റ് 11ന് സ്പോട്ട് അഡ്മിഷൻ നടക്കും. തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളേജ്, RIT കോട്ടയം, പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളേജ്, കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജ്, കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജ്, വയനാട് ഗവ. എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ ഓഗസ്റ്റ് 13ന് സ്പോട്ട് അഡ്മിഷൻ നടക്കും. ഓഗസ്റ്റ് 14ന് ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിലും സ്പോട്ട് അഡ്മിഷൻ നടക്കും.

ഒഴിവുകളുടെ വിശദാംശങ്ങൾ ഓഗസ്റ്റ് 10 വൈകുന്നേരം മുതൽ അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിൽ ലഭ്യമാകും. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ നിലവിൽ സർക്കാർ എൻജിനീയറിങ് കോളേജുകളിൽ പഠിക്കുന്നവരൊഴികെ നിർബന്ധമായും ടി.സി./എൻ.ഒ.സി. ഹാജരാക്കണം. ഇവ ഹാജരാക്കാത്തവർക്ക് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

പി.എൻ.എക്‌സ്. 3094/2026

date