Skip to main content
കോഴിക്കോട് സരോവരം പാര്‍ക്ക് മന്ത്രി പി.സി വിഷ്ണുനാഥ് സന്ദര്‍ശിക്കുന്നു

ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കി സരോവരം പാര്‍ക്കില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും -മന്ത്രി പി.സി വിഷ്ണുനാഥ്

ജൈവവൈവിധ്യ സംരക്ഷണം ഉറപ്പുവരുത്തി സരോവരം പാര്‍ക്കില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. പാര്‍ക്ക് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. വികസനത്തിന് എം.എല്‍.എയുമായി ചര്‍ച്ച ചെയ്ത് പ്രത്യേക പദ്ധതി തയാറാക്കും. കോഴിക്കോട് നഗരത്തില്‍ അടുത്ത അഞ്ച് വര്‍ഷംകൊണ്ട് നടപ്പാക്കേണ്ട ടൂറിസം-സാംസ്‌കാരിക പദ്ധതികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എമാരായ അഡ്വ. കെ ജയന്ത്, അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയെ അനുഗമിച്ചു.

date